വിരമിച്ച കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ചുമതല കേരളബാങ്ക് ഏറ്റെടുക്കണം: കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ 

moonamvazhi

കേരള ബാങ്കിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പെൻഷൻ , മറ്റ് ഷെഡ്യൂൾ ബാങ്ക് കളിലെന്നപോലെ കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി കേരള ബാങ്കിനോടും, സംസ്ഥാന സർക്കാറിനോടും അഭ്യർത്ഥിച്ചു. യോഗത്തിൽ പ്രസിഡണ്ട് കെ.വി.പ്രഭാകരമാരാർ അദ്ധ്യക്ഷത വഹിച്ചു.

കേരളബാങ്കിൽ ഒഴിവുള്ള 1500 ഓളം തസ്തികകളിൽ നിയമനം നടത്തി ശാഖകളിൽ പൊതുജനങ്ങളും ഇടപാടുകാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക, സുപ്രിം കോടതി വിധി പ്രകാരമുള്ള ശംബള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, സംഘടന ആവശ്യപ്പെട്ട വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഫെഡറേഷൻ പ്രതിനിധികളുമായി ചർച്ച നടത്തുക, നിർത്തിവെച്ച ക്ഷമബത്ത ഉടൻ നൽകുക, പെൻഷൻ അദാലത്തിൽ ഉന്നയിക്കപ്പെട്ട പരാതികൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കുക, പെൻഷൻ ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും, കെടുകാര്യസ്ഥതയും കൊണ്ട് പെൻഷൻ ബോർഡിന് ഉണ്ടായ ഭീമമായ ധനചേർച്ചക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ കാര്യങ്ങളും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മേൽവിഷയങ്ങളിൽപരിഹാരമുണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.ജനറൽ സിക്രട്ടറി കെ.വി. ജോയ് സ്വാഗതവും, ട്രഷറർ കെ.പി.അജയകുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News