വാക്‌സിന്‍ ചാലഞ്ച്: ഏറാമല ബാങ്ക് 10 ലക്ഷം രൂപ നല്‍കും
കോവിഡ് – 19 ന്റെ രണ്ടാം വരവില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കേരള ജനതയെ സഹായിക്കുന്നതിനായി ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
അംഗങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതോടൊപ്പം സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടുത്തുന്നത്. കോവിഡിന്റെ ഒന്നാം വരവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കോവിഡ് മഹാമാരിയെ നാമെല്ലാവരും ഒറ്റക്കെട്ടായിനിന്ന് പ്രതിരോധിക്കണമെന്നും മുഴുവന്‍ ആളുകളും വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമാകണമെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.