വഴിയോര കച്ചവടക്കാർക്കായി സഹകരണ വകുപ്പിന്റെ വായ്പാ പദ്ധതി
വഴിയോര കച്ചവടക്കാരെയും, ചെറുസംരഭകരെയും കൊള്ളപലിശക്കാരിൽ നിന്ന് രക്ഷിക്കാനായി സഹകരണ വകുപ്പിന്റെ പുതിയ പദ്ധതി. സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ആയിരകണക്കിന് ആളുകൾക്ക് ആശ്വാസമാവുന്ന സഹായഹസ്തം വായ്പാ പദ്ധതി ആരംഭിച്ചതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
20000 രൂപയാണ് ഈ പദ്ധതി അനുസരിച്ച് ലഭിക്കുക . 10000 രൂപ വരെ മൂലധന ചിലവും , ബാക്കി തുക പ്രവർത്തന മൂലധനവുമായി അനുവദിക്കും. വായ്പയ്ക്ക് 10 ശതമാനമാണ് പലിശ രണ്ടു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. വ്യാപാരികൾക്ക് സൗകര്യപ്രദം എന്നതിനാൽ ആഴ്ച്ചതവണ വ്യവസ്ഥയിലാണ് തിരിച്ചടവ് ക്രമീകരിച്ചിരിക്കുന്നത്.- മന്ത്രി അറിയിച്ചു.