വരാപ്പുഴ സഹകരണ ബാങ്ക് ഭിന്നശേഷി സംഗമം നടത്തി
എറണാകുളംജില്ലയിലെ വരാപ്പുഴ സര്‍വീസ് സഹകരണബാങ്ക് ഭിന്നശേഷിക്കാര്‍ക്കായി സാന്ത്വനസ്പര്‍ശം സംഗമം സംഘടിപ്പിച്ചു. ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് രാജേഷ് ചീയേടത്ത് അധ്യക്ഷനായിരുന്നു. വരാപ്പുഴ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് കൊച്ചുറാണിജോസഫ്, ബാങ്കുവൈസ്പ്രസിഡന്റ് ഫ്രാന്‍സിസ് പുനത്തില്‍, സാന്ത്വനസ്പര്‍ശം കണ്‍വീനര്‍ സാജന്‍ ചക്യത്ത്, കമ്മറ്റിയംഗങ്ങളായ നോണു, ജൂജന്‍വില്ലി, ലിസ ഗ്ലാന്‍സണ്‍, മിനിജൂഡ്‌സണ്‍, ബാങ്കുഭരണസമിതിയംഗങ്ങളായ കെ.സി പൈലി, രത്‌നാകരപൈ, ജിതേഷ് ലാസര്‍, വിജു സുരേഷ്, ബാങ്കുസെക്രട്ടറി റുക്‌സാനബായ് എന്നിവര്‍ പ്രസംഗിച്ചു.