വയനാട് മുള്ളൻകൊല്ലി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ വാർഷികപൊതുയോഗം വിവിധ പരിപാടികളോടെ ആഘോഷിച്ചു
മുള്ളൻകൊല്ലി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ 2018 -19 വർഷത്തെ വാർഷിക പൊതുയോഗമാണ് വിവിധ പരിപാടികളോടെ ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഉദ്ഘാടനം സുൽത്താൻബത്തേരി എം.എൽ.എ ഐ. സി. ബാലകൃഷ്ണൻ നിർവഹിച്ചു. അന്തരിച്ച മുൻ പ്രസിഡണ്ട്മാരുടെ ഫോട്ടോ അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ക്ഷീര കർഷക ക്ഷേമനിധി ധനസഹായ വിതരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡണ്ട് പി.എം. ജോസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ്,മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമൻ പാറകുഴി തുടങ്ങി നിരവധി ജനപ്രതിനിധികളും സഹകാരികളും വിദ്യാർഥികളും രക്ഷിതാക്കളും ക്ഷീര കർഷകരും പങ്കെടുത്തു.