വനിതാ ദിനത്തില്‍ വെബിനാര്‍ നടത്തി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘സുരക്ഷിത കുടുംബം നിര്‍ഭയ സമൂഹം’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.
വെബിനാര്‍ കെ.പി.സി.സി സെക്രട്ടറി ജോതി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് ജിറ്റ്‌സി ജോര്‍ജ്, ശ്രീവിദ്യ കെ.കെ. എന്നിവര്‍ മോഡറേറ്റര്‍മാരായി.
വനിത ഫോറം ചെയര്‍പേഴ്‌സണ്‍ ബബിത കെ.കെ. അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി.കെ ജയ കഷ്ണന്‍ ,ജനറല്‍ സെക്രട്ടറി എം. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി വനിത പ്രതിനിധികള്‍ വെമ്പിനാറില്‍ പങ്കാളികളായി. കണ്‍വീനര്‍ ബി.ആര്‍. നിഷ സ്വാഗതവും കോഴിക്കോട് ജില്ലാ സെക്രട്ടറി ലത കെ നന്ദിയും പറഞ്ഞു.