വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിക്ക് പുരസ്‌കാരം
ബിസിനസ്സ് ഇന്‍സൈറ്റ് മാഗസിനിന്റെ 2023 ലെ സാമൂഹ്യ സംരംഭകത്വ മികവിനുള്ള പുരസ്‌കാരം വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്ക് ലഭിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ നിന്നും സംഘം പ്രസിഡന്റ് രതീഷ്. സി.എസ് പുരസ്‌കാരം ഏറ്റുവങ്ങി. വി.കെ. പ്രശാന്ത് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.