വട്ടിപ്പലിശക്കാരിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിച്ചുവെന്ന് സഹകരണ മന്ത്രി.

adminmoonam

സഹകരണ വകുപ്പിന്റെ ‘മുറ്റത്തെമുല്ല’ പദ്ധതി സാധാരണക്കാരെ വട്ടിപ്പലിശകാരിൽ നിന്നും മോചിപ്പിക്കാൻ സഹായിച്ചുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ( കോംകൊ ) വീട്ടുമുറ്റം ബാങ്ക് സംഗമം കോഴിക്കോട് പന്തീരങ്കാവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വീട്ടുമുറ്റം ബാങ്ക് പോലുള്ള പദ്ധതികൾ ജനങ്ങളെ ഏറെ ആകർഷിച്ചിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികൾ വഴി സാധാരണക്കാരായ ജനങ്ങളെ വട്ടിപ്പലിശ കാറിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിച്ചെന്നും മന്ത്രി പറഞ്ഞു.

വി.കെ.സി മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രീൻകോ കാരിബാഗ് പദ്ധതി ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. തങ്കമണിയും ചിരാത് കയർ തൊഴിലാളി സമ്പാദ്യപദ്ധതി കാലിക്കറ്റ് അർബൻ ബാങ്ക് ചെയർമാൻ ടി.പി. ദാസനും ഹരിതം കോംകോ അഞ്ചാം ഘട്ടം ജോയിന്റ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഐ.ഗിരീഷ് ക്ലാസ്സെടുത്തു. സഹകാരികളും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News