വടകര സഹകരണാശുപത്രിയിലെ ചികിത്സാവിഭാഗങ്ങള്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും
കോഴിക്കോട് വടകര സഹകരണാശുപത്രിയിലെ പുതിയതും നവീകരിച്ചതുമായ ചികിത്സാ വീഭാഗങ്ങള്‍ നവംബര്‍ നാലിനു മൂന്നു മണിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
കരിമ്പനപ്പാലത്തു അഞ്ചു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ഈ സഹകരണാശുപത്രി ഏഴു നിലകളായി ഉയര്‍ത്തി 400 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, ആന്‍ജിയോപ്ലാസ്റ്റി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, എം.ആര്‍.ഐ. സി.ടി. സ്‌കാനര്‍, ബ്ലഡ് ബാങ്ക് എന്നിവയാണു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്നു ആശുപത്രി പ്രസിഡന്റ് ആര്‍. ഗോപാലന്‍, വൈസ് പ്രസിഡന്റ് കെ. ശ്രീധരന്‍, സെക്രട്ടറി പി.കെ. നിയാസ് എന്നിവര്‍ അറിയിച്ചു.
1987 ല്‍ ഒരു ഡോക്ടര്‍ മാത്രമുള്ള ക്ലിനിക്കായാണ് അശുപത്രി തുടങ്ങിയത്. ഇപ്പോള്‍ ഹൃദയ ശസ്ത്രക്രിയക്കുവരെ സൗകര്യമുള്ള ആശുപത്രിയില്‍ 67 ഡോക്ടര്‍മാരുണ്ട്.
[mbzshare]