വടകര റൂറല്‍ ബാങ്കിന്റെ നവീകരിച്ച കണ്ണൂക്കര ശാഖ പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട് വടകര റൂറല്‍ ബാങ്കിന്റെ ആധുനിക രീതിയില്‍ നവീകരിച്ച കണ്ണൂക്കര ശാഖയുടെ ഉദ്ഘാടനം സഹകരണ മന്ത്രി വി. എന്‍. വാസവന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ടി. ശ്രീധരന്‍ അദ്യക്ഷത വഹിച്ചു.
കെ.കെ. രമ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ബി. സുധയും, ആദ്യ നിക്ഷേപം അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിങ് എ.കെ. അഗസ്റ്റിയും, എം.ഡി.എസ്. ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി. സുധീഷും നിര്‍വഹിച്ചു. സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അസിസ്റ്റന്റ് ഡയറക്ടര്‍ എം. ജി. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജിത, യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഒ.എം. ബിന്ദു, ഭരണ സമിതി അംഗംങ്ങളായ സി. ഭാസ്‌കരന്‍ മാസ്റ്റര്‍, സി. കുമാരന്‍, ആലിസ് വിനോദ്, ടി. പി. ബിനീഷ്,പി. പ്രദീപ് കുമാര്‍,സി. കെ. വിശ്വനാഥന്‍, യൂസഫ്, റൂബി രാഘവന്‍, ശ്രീധരന്‍ മടപ്പള്ളി, എന്‍. പി. ഭാസ്‌കരന്‍, രാമചന്ദ്രന്‍ കൊയിലോത്തു, പി. ബൈജു, എന്‍. എം. ബാബു, പി. കെ. രാമചന്ദ്രന്‍, കെ. ടി. കെ. അജിത്ത് എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ സ്വാഗതവും ബ്രാഞ്ച് മാനേജര്‍ കെ. ശിവകുമാര്‍ നന്ദിയും പറഞ്ഞു.
[mbzshare]