വടകര ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി അഞ്ച് ലക്ഷം രൂപ നല്‍കി
വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാക്സിന്‍ ചലഞ്ചിലേക്ക് 558308 രൂപ നല്‍കി. ഭരണ സമിതി അംഗളുടെയും ജീവനക്കാരുടെയും വിഹിതമായ 558308 രൂപ സംഘം വൈസ് പ്രസിഡന്റ് എം വിജയന്‍ മാസ്റ്റര്‍ വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ.സുധീറിന് കൈമാറി. സംഘം സെക്രട്ടറി പി രമേഷ്ബാബു, അസി. സെക്രട്ടറി ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.