ലാഡർ തിരുവനന്തപുരം ശാഖയിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) ന്റെ തിരുവനന്തപുരം ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ശാരദാമണിയില്‍ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. രമേശ് കുമാര്‍, രാമദാസന്‍, ജയേന്ദ്രന്‍, പ്രമോദ്, അജിത്ത് കുമാര്‍, ജോബ് സമീര്‍ പാഷാ, മിഥുന്‍ ബാബു എന്നിവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി.സുരേഷ് ബാബു, ഡയറക്ടര്‍മാരായ എം.പി.സാജു, ഉഴമലയ്ക്കല്‍ ബാബു, കഴക്കൂട്ടം ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് അഡ്വ. സുബൈര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.