ലാഡറില്‍ നിക്ഷേപ സമാഹാരണം നടത്തി
44 മത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി പത്തിയൂര്‍ മാളിയേക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കേരള ലാന്‍ഡ് റീഫോംസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ നേതൃത്വത്തില്‍ നിക്ഷേപ സമാഹാരണവും സഹകാരി സംഗമവും നടത്തി. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ഉഷ പി. അര്‍ജുനന്‍ കറുകയില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. ലാഡര്‍ വൈസ് ചെയര്‍മാന്‍ ബി. വേലായുധന്‍ തമ്പി അധ്യക്ഷത വഹിച്ചു. 62 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
എ ഗ്രേഡ് ലഭിച്ച ദേവമാനസ.എം.എസ്, കഥകളി, ഓട്ടന്‍തുള്ളല്‍, കഥകളി ഗ്രൂപ്പ് (എച്.എസ്.എസ്.വിഭാഗം)ഐശ്വര്യ ഗിരീഷ് മോഹിനിയാട്ടം, നാടോടിനൃത്തം (എച്.എസ് വിഭാഗം) നിരഞ്ജന.ആര്‍ കഥകളി (എച്.എസ് വിഭാഗം) അദ്വൈത് കൃഷ്ണ ചെണ്ട തായമ്പക (എച്.എസ് വിഭാഗം) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശസ്ത കവി സുരേഷ് മണ്ണാറശ്ശാല മൊമെന്റോ നല്‍കി. മുതുകുളം ഗ്രാമപഞ്ചായത്ത് അംഗം എസ്. ഷീജ ആശംസയര്‍പ്പിച്ചു. ബ്രാഞ്ച് മാനേജര്‍ ഇന്‍ചാര്‍ജ് ചിത്ര പ്രവീണ്‍ സ്വാഗതവും സഹകാരി വി. വിജയന്‍ നന്ദിയും പറഞ്ഞു.