ലാഡര്‍ സിനിമാസില്‍ കുട്ടികള്‍ക്കായുള്ള ഗെയിം സോൺ പ്രവർത്തനം തുടങ്ങി
ഒറ്റപ്പാലം ലക്കിടി ലാഡർ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സിൽ കുട്ടികൾക്കും മുതിർന്നവർക്കും കളിച്ചുല്ലസിക്കാനായി ലാഡാ ലാന്റ് പ്രവർത്തനം ആരംഭിച്ചു.അഡൾട്ട് ഓറിയന്റ് ഫാമിലി എന്റെർടെയിൻമെന്റ് സെന്റെറായ ലാഡാ ലാന്റ് കേരള ലാൻഡ് റിഫോംസ് ആന്റ് ഡവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് ചെയർമാൻ സി.എൻ വിജയ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ എസ് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ ജാനകി ദേവി ,ലാഡർ ജനറൽ മാനേജർ കെ.വി സുരേഷ് ബാബു , മാനേജർ ജയകൃഷ്ണ കാരാട്ട് , അസ്ക്കർ , അഡ്മിനിസ്ട്രേറ്റീവ് മാനേജർ കെ.രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പൂർണ്ണമായും വിനോദത്തിന് മാത്രമായാണ് ലാഡാ ലാന്റ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ ഗെയിമുകൾക്ക് പുറമേ 9 ഡി സിനിമ , ബംബർ കാർ , സോഫ്റ്റ് പ്ലേ ,ട്രം പോളിൻ , ഗ്രാന്റ് പ്രൈസ് ,ഗ്രാബ് ആൻ വിൻ , കാന്റി ഫാക്ടറി തുടങ്ങിയ 22 ഓളം ഇനങ്ങളാണ് ലാഡാ ലാന്റ് വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. ലാഡാ ലാന്റിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചായിരിക്കും പ്രവേശനം. റീചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന ഡെബിറ്റ് കാർഡിൽ 1 രൂപ മുതൽ റീ ചാർജ് ചെയ്യാം.40 രൂപ മുതൽ 150 വരെ അടച്ച് ഗെയ്മുകൾ കളിക്കാം .4000 സ്ക്വയർ ഫീറ്റിൽ അഞ്ചരക്കോടിയോളം രൂപ ചെലവഴിച്ചാണ് മൾട്ടിപ്ലക്സ് കോപ്ലക്സിൽ ലാഡാ ലാന്റ് ഒരുക്കിയിരിക്കുന്നത്. വിനോദ പരിപാടികൾക്ക് പുറമേ ഷോപ്പിംഗിനോ സിനിമക്കോ പോകുന്നവർക്ക് കുട്ടികളെ 1 മണിക്കൂർ നേരം ലാഡാ ലാന്റിലെ ഡ്രോപ്പ് ആന്റ് ഷോപ്പിൽ ഏൽപ്പിച്ച് പോകുന്നതിനുള്ള സൗകര്യവുമുണ്ട്. ഉദ്ഘാടനത്തിനു ശേഷം പ്രത്യേക സംഗീത വിരുന്നും ഒരുക്കിയിരുന്നു.