റിസ്ക് ഫണ്ട് വിതരണം ചെയ്തു
എറണാകുളം ജില്ലാതല റിസ്ക് ഫണ്ട് ധനസഹായ വിതരണത്തിന്റെയും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിൻ്റെയും ഉദ്ഘാടനം കാക്കനാട് കേരള ബാങ്ക് എം.വി ജോസഫ് മെമ്മോറിയല്‍ ഓഡിറ്റോറിയം സി.പി.സി ഹാളിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കിൽ നിന്നും സംഘങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപെടുകയോ ചെയ്തിട്ടുളള വായ്പക്കാര്‍ക്ക് നല്‍കുന്ന ധനസഹായമാണ് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി.
എറണാകുളം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം മരണപ്പെടുകയോ ഗുരുതരമായ അസുഖങ്ങൾ ബാധിക്കുകയോ ചെയ്തിട്ടുള്ള വായ്പക്കാർക്കുള്ള ആനുകൂല്യത്തിനായി ബോർഡിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ 808 അപേക്ഷകൾ തീർപ്പാക്കി ആകെ 8,17,82,021 രൂപയ്ക്കുള്ള ചെക്കുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഏഴു താലൂക്കുകളിലെ കേരള ബാങ്ക് ഉൾപ്പെടെ 183 സംഘങ്ങളിലെ അപേക്ഷകളാണ് ധനസഹായത്തിനായി പരിഗണിച്ചത്.