റിസക്ഫണ്ടില്‍ സഹകരണ വകുപ്പ് ധനസഹായമായി നല്‍കിയത് 111.55 കോടി

moonamvazhi

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സഹായമായി നല്‍കിയത് 86.80 കോടി രൂപ. 9585 അപേക്ഷകള്‍ക്കാണ് സഹായധനം അനുവദിച്ച് നല്‍കിയത്. ബോര്‍ഡ് രൂപീകൃതമായശേഷം ഏറ്റവും അധികം ആളുകളിലേക്ക് ധനസഹായം എത്തിക്കാനും കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാധിച്ചു. മരണാനന്തര സഹായവും മാരകരോഗങ്ങള്‍ക്കുള്ള ചികിത്‌സാ ധനസഹായവുമായിട്ടാണ് തുക അനുവദിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ 521 അപേക്ഷര്‍ക്കായി 55784393 രൂപ, കൊല്ലം ജില്ലയില്‍ 766 അപേക്ഷകര്‍ക്കായി 87289007 രൂപ , പത്തനംതിട്ട ജില്ലയിലെ 469 അപേക്ഷകര്‍ക്കായി 41176399 രൂപ, ആലപ്പുഴ ജില്ലയില്‍ 368 അപേക്ഷകര്‍ക്കായി 36841025 രൂപ , കോട്ടയം ജില്ലയിലെ 206 അപേക്ഷകര്‍ക്കായി 26796663 രൂപ, ഇടുക്കി ജില്ലയില്‍ 467 അപേക്ഷകര്‍ക്കായി 29954624 രൂപ, എറണാകുളം ജില്ലയില്‍ 1237 അപേക്ഷകര്‍ക്കായി 115538709 രൂപ, തൃശൂര്‍ ജില്ലയില്‍ 668 അപേക്ഷകര്‍ക്കായി 67364469 രൂപ, പാലക്കാട് ജില്ലയിലെ 737 അപേക്ഷകര്‍ക്കായി 73195238 രൂപ, മലപ്പുറം ജില്ലയിലെ 432 അപേക്ഷകര്‍ക്കായി 43233674 രൂപ, കോഴിക്കോട് ജില്ലയില്‍ 1215 അപേക്ഷകര്‍ക്കായി 115785876 രൂപ, വയനാട് ജില്ലയില്‍ 199 അപേക്ഷകര്‍ക്കായി 16739531 രൂപ, കണ്ണൂര്‍ ജില്ലയില്‍ 1219 അപേക്ഷകര്‍ക്കായി 91933378 രൂപ, കാസര്‍ഗോഡ് ജില്ലയിലെ 1021 അപേക്ഷകര്‍ക്കായി 66387203 രൂപ എന്നിങ്ങനെയാണ് ധനസഹായം അനുവദിച്ചതിന്റെ ജില്ലതിരിച്ചുള്ള കണക്ക്.

ഇതിനു പുറമെ ജൂണ്‍ രണ്ടിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് യോഗം 24.76 കോടി രൂപയുടെ ധനസഹായം കൂടി പുതുതായി അനുവദിച്ചിട്ടുണ്ട്. 2591 ഗുണഭോക്താക്കള്‍ക്ക് ഈ ധനസഹായം ലഭ്യമാകും. ഇതോടെ 121,76 അപേക്ഷകളിന്‍മേല്‍ 111.55 രൂപ അനുവദിച്ച് നല്‍കാന്‍ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിനു കഴിഞ്ഞു.

Leave a Reply

Your email address will not be published.