രാജ്യത്തെ 1582 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ 88 എണ്ണം ലിക്വിഡേഷനില്‍
രാജ്യത്തെ 1582 മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ 88 എണ്ണം ലിക്വിഡേഷനിലാണെന്നു സഹകരണമന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. ഇതില്‍ ഏഴെണ്ണം സഹകരണ ബാങ്കുകളാണ്. ലിക്വിഡേഷനിലുള്ള സംഘങ്ങള്‍ ഏറ്റവും കൂടുതലുള്ളതു രാജസ്ഥാനിലാണ് – 19 സംഘങ്ങള്‍. മഹാരാഷ്ട്രയില്‍ 13 മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ ലിക്വിഡേഷനിലാണ്.
2023 ഒക്ടോബര്‍ 30 വരെ രാജ്യത്തുള്ള മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെ കണക്കാണിത്. ആകെയുള്ള മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളില്‍ മഹാരാഷ്ട്രയിലാണു ഏറ്റവും കൂടുതല്‍ എണ്ണമുള്ളത് – 663 എണ്ണം. രണ്ടാംസ്ഥാനത്തു ഉത്തര്‍പ്രദേശും മൂന്നാംസ്ഥാനത്തു ഡല്‍ഹിയുമാണ്. ഉത്തര്‍പ്രദേശില്‍ 168 ഉം ഡല്‍ഹിയില്‍ 161 ഉം സംഘങ്ങളാണുള്ളത്. ലിക്വിഡേഷനിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളില്‍ നാലെണ്ണം മഹാരാഷ്ട്രയിലും രണ്ടെണ്ണം ഗുജറാത്തിലും ഒരെണ്ണം ഗോവയിലുമാണ്.