രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ന്റെ നേതൃത്വത്തില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കേരളയും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അദ്ധ്യക്ഷത വഹിച്ചു. നിധിന്‍ ഹെന്‍ട്രി, സജിന്‍, സലിം മണവയല്‍, ഷെരീഫ് ചിക്കിലോട്ട്, മുഹമ്മദ് കിംഗ, ഫിറാസ് കല്ലാട്ട് ജലജ, സാജു മാസ്റ്റേഴ്‌സ്, മുകുന്ദന്‍ വൈദ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒ.പി. മുഹമ്മദ് സ്വാഗതംവും പ്രഭീഷ് എ.ടി നന്ദിയും പറഞ്ഞു. 50 ക്യാമ്പില്‍ പേര്‍ പങ്കെടുത്തു