വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയ്പ്പും വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും നടത്തി
കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേസ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച യൂണിയന്‍ മെമ്പര്‍മാരെ ആദരിച്ചു. കണ്ണൂര്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സി എം.പി. ജില്ലാ സെക്രട്ടറി പി. സുനില്‍ കുമാര്‍ അനുമോദിച്ചു.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച യൂണിയന്‍ മെമ്പര്‍മാരെ സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് ആദരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി സി.വി.ഗോപിനാഥ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി വി എന്‍ അഷറഫ് സ്വാഗതവും എന്‍ പ്രസീതന്‍ നന്ദിയും രേഖപ്പെടുത്തി.