യാത്രയയപ്പ് നല്‍കി
2022 ഏപ്രില്‍ 30 ന് വിരമിച്ച കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡി.ജി.എമ്മുമായ സി.കെ. അബ്ദുല്‍ റഹിമാന്‍ കെ.പി സഞ്ജീവന്‍ എന്നിവര്‍ക്ക് ബാങ്ക് ജീവനക്കാരും സഹകാരികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ജില്ലാ ബാങ്ക് മുന്‍ പ്രസിഡണ്ട് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷ വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് വി.എസ്. ജോയ് ഉപഹാരങ്ങള്‍ നല്‍കി. ജില്ലാ ബാങ്ക് മുന്‍ പ്രസിഡണ്ട് മാരായ എ. അഹമ്മദ് കുട്ടി, എം. അബ്ദുള്ള മാസ്റര്‍, മുന്‍ വൈസ് പ്രസിഡണ്ട് പ്രദീപ് മേനോന്‍, ബി. രാംപ്രകാശ്, പി. പ്രദീപ് കുമാര്‍, രമ്യ , ബാങ്ക് മുന്‍ ഡയരക്ടര്‍ പി.എ.റഹ്മാന്‍, പി.അലി (കെ ബി ഇ ഫ്), ഹനീഫ പെരിഞ്ചീരി (സെക്രട്ടറി സെന്റര്‍), ചന്ദ്രശേഖരന്‍ നായര്‍, സി. അബ്ദുല്‍ സമദ്, സി.എം. രാമനുണ്ണി, എ.കെ.അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.കെ.മൂസക്കുട്ടി സ്വാഗതവും ടി.ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.