മൽസ്യകൃഷി പ്രായോഗിക പരിശീലനംതുടങ്ങി.
കോഴിക്കോട് തിരുവമ്പാടി അഗ്രികൾച്ചറൽ ഡവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ജൈവ മൽസ്യകൃഷിയിൽ പ്രായോഗിക പരിശീലന പരിപാടി ആരംഭിച്ചു. കൃഷി കേന്ദ്രത്തിലെ അക്വപോണിക്സ് യൂണിറ്റിലാണ് പുതുതായി മൽസ്യകൃഷിയിലേക്ക് പ്രവേശിക്കുന്ന 50 പേർക്ക് അഞ്ച് ബാച്ചുകളിലായി സൗജന്യ പരിശീലനം നൽകുന്നത്. ഫിഷറീസ് വകുപ്പ് പ്രോജക്ട് കോ-ഓർഡിനേറ്റർ നവീൻ നിശ്ചൽ, അക്വകൾച്ചർ കൺസൾട്ടൻ്റുമാരായ ബിബിൻദാസ്, സന്തോഷ് ജോൺ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിൽ ടാഡ്ക്കോസ് പ്രസിഡൻ്റ് വേണു കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. കൃഷി കേന്ദ്രം കൺവീനർ യു.പി അബ്ദുൾ മജീദ്, ഫിഷറീസ് വകുപ്പ് പ്രമോട്ടർ എ. ജീഷ്മ എന്നിവർ സംസാരിച്ചു.