മൈക്കാവ് ക്ഷീരോല്‍പ്പാദക സംഘത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് സമ്മാനിച്ചു

[mbzauthor]

മലബാറിലെ മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

കോഴിക്കോട്ടുകാരനായ ഡോ. വര്‍ഗീസ് കുര്യന്‍ ഇന്ത്യയുടെ ക്ഷീര വികസന ഭൂപടത്തില്‍ തലയെടുപ്പോടെ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണെന്ന് മന്ത്രി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കര്‍ഷകരെ ആദരിക്കുന്ന കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മറ്റു സംഘങ്ങളും ഇത്തരം നടപടികള്‍ അനുകരിച്ചാല്‍ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടാകും – അദ്ദേഹം പറഞ്ഞു.

ചാലപ്പുറത്ത് ബാങ്കിന്റെ സജന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയരക്ടര്‍ അഡ്വ. ടി.എം. വേലായുധന്‍ ബഹുമതിപത്രം സമര്‍പ്പിച്ചു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എന്‍.എം. ഷീജ, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ. പി. ശങ്കരന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ് , ക്ഷീര വികസന വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ വി.കെ. ശോഭന, കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ റിജിമോള്‍, ക്ഷീര വികസന വകുപ്പ് അസി. ഡയരക്ടര്‍ രശ്മി എന്നിവര്‍ ആശംസ നേര്‍ന്നു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഡയരക്ടര്‍ അഡ്വ. എ. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൈക്കാവ് ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് വി.കെ. ജോസ് മറുപടി പറഞ്ഞു. അവാര്‍ഡ് നിര്‍ണയ സമിതി കണ്‍വീനര്‍ പി. ദാമോദരന്‍ സ്വാഗതവും കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.

തിരിനന സമ്പ്രദായത്തില്‍ ബാങ്ക് തുടങ്ങിയ ജൈവക്കൃഷിത്തോട്ടം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

[mbzshare]

Leave a Reply

Your email address will not be published.