മൂന്നാംവഴി 70 ാം ലക്കം പുറത്തിറങ്ങി

moonamvazhi

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന സഹകരണ മാസികയായ മൂന്നാംവഴിയുടെ 70 -ാം ലക്കം (2023 ആഗസ്റ്റ് ലക്കം) വിപണിയിലിറങ്ങി.

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ നിര്‍ബന്ധലയനത്തിനു വിധേയമാക്കാന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കാത്തതും നിയമവിരുദ്ധവുമാണെന്നാണു റിസര്‍വ് ബാങ്ക് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതേക്കുറിച്ചാണ് ഇത്തവണത്തെ കവര്‍സ്റ്റോറി ( റിസര്‍വ് ബാങ്ക് പറയുന്നു- സഹകരണനിയമഭേദഗതി റദ്ദാക്കണം- കിരണ്‍ വാസു ). സഹകരണപരീക്ഷാ ബോര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പരിദേവനങ്ങളെക്കുറിച്ചും കിരണ്‍ വാസു ഈ ലക്കത്തില്‍ എഴുതുന്നുണ്ട്. സഹകരണവകുപ്പിന്റെ റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം നേടിയ ഊരാളുങ്കല്‍ സഹകരണസംഘം പ്രസിഡന്റ് രമേശന്‍ പാലേരി, സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌കാരം നേടിയ കൊല്ലം എന്‍.എസ്. സഹകരണാശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ എന്നിവരുടെ സഹകരണയാത്രകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ( പി. രാജേന്ദ്രനെക്കുറിച്ചെഴുതിയത് ദീപ്തി സാബു ) വ്യക്തിമുദ്രയില്‍ വായിക്കാം. സംസ്ഥാന സഹകരണ അവാര്‍ഡിനര്‍ഹമായ കണ്ണൂര്‍ കരിവെള്ളൂര്‍ സഹകരണ ബാങ്ക്, മലപ്പുറം ചുങ്കത്തറ സഹകരണ ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ), എറണാകുളം കര്‍ത്തേടം റൂറല്‍ സഹകരണസംഘം ( വി.എന്‍. പ്രസന്നന്‍ ) എന്നിവയെക്കുറിച്ചുള്ള സ്പെഷല്‍ ഫീച്ചറുകളും ഈ ലക്കത്തിന്റെ സവിശേഷതയാണ്. സഹകരണത്തിന്റെ സഭാരേഖകള്‍ എന്ന പംക്തിയില്‍ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് 1985 ല്‍ കേരള നിയമസഭയില്‍ നടന്ന രസകരമായ ഒരു സംഭവമാണ് അവതരിപ്പിക്കുന്നത്. സഹകരണമേഖലയിലെ അനുഭവസമ്പത്തുമായി നിയമസഭയിലെത്തിയ എം.എം. ഹസ്സന്‍ കൊണ്ടുവന്ന ഒരു സ്വകാര്യബില്ലിനോട് അന്നത്തെ സഹകരണമന്ത്രി എം. കമലം സ്വീകരിച്ച അയവില്ലാത്ത നിലപാടിനെക്കുറിച്ചാണു ( അന്നു ഹസ്സന്‍ ചോദിച്ചു- എന്നാലും എന്റെ കമലേടത്തീ ) സഭയിലെ ചര്‍ച്ചയുടെ വിശദാംശങ്ങളടക്കം നല്‍കിക്കൊണ്ട് ബിജു എഴുതുന്നത്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളെ രക്ഷിച്ചെടുക്കണം ( ബി.പി. പിള്ള ), ഈയിടെ ഡല്‍ഹിയില്‍ നടന്ന ദേശീയ സഹകരണ കോണ്‍ഗ്രസ്സില്‍ കിഷോര്‍ കുമാര്‍ ടി.കെ. അവതരിപ്പിച്ച പ്രബന്ധം ( സഹകരണമേഖലയും കാലത്തിനു മുന്നേ ഓടണം ), സംഘംനിയമനങ്ങളിലെ അധികമാര്‍ക്ക് ഭരണഘടനാവിരുദ്ധം ( പോള്‍ ലെസ്ലി സി ), ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന് സുവര്‍ണജൂബിലി എന്നിവയും നിര്‍മാണരംഗത്തെ സഹകരണമാതൃകയായി ടി.ഡി.എല്‍.സി ( അനില്‍ വള്ളിക്കാട് ), മാര്‍ടെക്സ് : സഹകരണരംഗത്തെ മലനാടന്‍ വിജയഗാഥ എന്നീ ഫീച്ചറുകളും സ്ഥിരം പംക്തികളായ കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നിവയും ഈ ലക്കത്തില്‍ വായിക്കാം.

ആര്‍ട്ട് പേപ്പറില്‍ 100 പേജ്. മനോഹരമായ അച്ചടി. വില: 50 രൂപ

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News