മുറ്റത്തെ മുല്ല വായ്പാ വിതരണത്തിന് കുമാരപുരം ബാങ്ക് കാല്‍ക്കുലേറ്റര്‍ തയാറാക്കി

Deepthi Vipin lal

മുറ്റത്തെ മുല്ല വായ്പ്പ വിതരണത്തിന് കുമാരപുരം സര്‍വീസ് സഹകരണ ബാങ്ക് കാല്‍ക്കുലേറ്റര്‍ തയാറാക്കി. ബാങ്ക് കുടുംബശ്രീ യൂണിറ്റുകള്‍ വഴി വ്യക്തികള്‍ക്ക് നടപ്പിലാക്കി വരുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വായ്പാ കണക്കുകളും യൂണിറ്റിന്റെയും ഏജന്റ്‌ന്റെയും വരുമാനവും ഉള്‍പ്പെടെ വ്യക്തമായി അറിയാന്‍ കഴിയുന്ന രീതിയില്‍ കാല്‍ക്കുലേറ്റര്‍ രൂപകല്‍പ്പന ചെയ്തു.

വായ്പാ കാല്‍ക്കുലേറ്റര്‍ ആവശ്യമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് ബാങ്ക് സന്നദ്ധമാണെന്ന് ബാങ്ക് പ്രസിഡന്റ് എ. കെ രാജനും സെക്രട്ടറി ബൈജു രമേശും അറിച്ചും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് എസ്.എച്ച്.ജി. ചാര്‍ജ് ഓഫീസറായ അരുണ്‍ ശിവാനന്ദന്‍നെ സമീപിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പര്‍: 04792412485, 9747183153

Leave a Reply

Your email address will not be published. Required fields are marked *

Latest News