മില്‍മയുടെ ബേക്കറി-കണ്‍ഫെക്ഷണറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

moonamvazhi

മില്‍മയുടെ സംസ്ഥാനത്തെ ആദ്യത്തെ ബേക്കറി ആന്റ് കണ്‍ഫെക്ഷണറി യൂണിറ്റ് മില്‍മ എറണാകുളം യൂണിയന്റെ ആഭിമുഖ്യത്തില്‍ ചാലക്കുടിയിലെ മുരിങ്ങൂരില്‍ ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. ബെന്നി ബെഹനാന്‍ എം.പി. വില്‍പന ഇന്‍സന്റീവ് വിതരണം ഉദ്ഘാടനം ചെയ്തു. മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, മേലൂര്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എം.എസ്. സുനിത, അംഗങ്ങളായ പി.പി. പരമേശ്വരന്‍, റിന്‍സി രാജേഷ്, ജില്ല പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യന്‍, ബ്ലോക്കുപഞ്ചായത്തംഗം വനജാദിവാകരന്‍, മില്‍മ എറണാകുളം മേഖല മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്, മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ഭാസ്‌കരന്‍ ആദംകാവില്‍, താര ഉണ്ണിക്കൃഷ്ണന്‍, കെ.കെ. ജോണ്‍സണ്‍, അഡ്വ. ജോണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

മുരിങ്ങൂരില്‍ 1986 ല്‍ പാല്‍സംഭരിക്കാനും ശീതീകരിക്കാനും ആരംഭിച്ച പ്ലാന്റിലാണു ബേക്കറി യൂണിറ്റ്. പ്രാഥമികസംഘങ്ങളില്‍ത്തന്നെ പാല്‍ സംഭരിച്ചു സംസ്‌കരിക്കാന്‍ തുടങ്ങിയതോടെ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരുന്നു. ബേക്കറിയില്‍ പുഡിങ് കേക്ക്, വാനില കപ്പ് കേക്ക്, മില്‍ക്ക് ബ്രെഡ്, മില്‍ക്ക് ബണ്‍, മില്‍ക് റസ്‌ക് തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലത്തു ചില്‍ഡ്രണ്‍സ് പാര്‍ക്കും ഫുഡ്ക്രാഫ്റ്റ് യൂണിറ്റും സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ട്.

Leave a Reply

Your email address will not be published.