മാവൂർ സഹകരണ ബാങ്കിന്റെ ‘ബാങ്ക് അറ്റ് ഡോർ സ്റ്റെപ് ‘പദ്ധതിക്ക് തുടക്കമായി
മാവൂർ സഹകരണ ബാങ്കിന്റെ ബാങ്ക് അറ്റ് ഡോർ സ്റ്റെപ്പ് പദ്ധതിക്ക് തുടക്കമായി. ‘സേവനം വീട്ടിൽ’എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ബാങ്ക് ഇടപാടുകാർക്ക് ഏറെ സഹായകരമായ നൂതന സേവന പദ്ധതി നടപ്പാക്കിയത് കോഴിക്കോട് മാവൂർ സർവ്വീസ് സഹകരണ ബാങ്ക് ആണ്. 70 വയസ്സു കഴിഞ്ഞ ഇടപാടുകാർക്ക് പണം പിൻവലിക്കൽ, പണം നിക്ഷേപിക്കൽ, ലോൺ അടവ് ,ചിട്ടി അടവ് തുടങ്ങി എല്ലാ സേവനങ്ങളും ഒരു ഫോൺ വിളിയിൽ ജീവനക്കാർ വിട്ടിൽ പോയി നടത്തി കൊടുക്കും. പി ടി എ റഹീം എംഎൽഎ, ബാങ്ക്ഭാരവാഹികൾ എന്നിവർ കല്ലള്ളി ഉരുളാങ്കുഴി ശങ്കരന്റെ വീട്ടിൽ എത്തി പരിപാടിക്കു തുടക്കം കുറിച്ചു. ബാങ്ക് പ്രസിഡണ്ട് മാവൂർ വിജയൻ അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ,K. P. ചന്ദ്രൻ ,V. M. ബാലചന്ദ്രൻ, നാസർ കല്ലള്ളി തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി നിഖിൽ. N. P. സ്വാഗതവും ഡയറക്ടർ പുഷ്പലത നന്ദിയും പറഞ്ഞു.