മാനന്തവാടി ക്ഷീരോല്‍ പാദക സംഘത്തെ ആദരിച്ചു
മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാല്‍ രത്‌ന അവാര്‍ഡ് കരസ്ഥമാക്കിയ മാനന്തവാടി ക്ഷീരോല്‍ പാദക സംഘത്തെ കേരള സ്റ്റേറ്റ് ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ് ആദരിച്ചു. വട്ടിയൂര്‍കാവ് എം.എല്‍ എ. വി.കെ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സംഘം പ്രസിഡന്റ് പി.ടി ബിജുവിനെ പൊന്നാടയണിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ ഉപഹാരം കൈമാറി.
മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. കൗശിഖന്‍ മില്‍മ എം.ഡി. ആസിഫ് കെ. യൂസഫ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ കെ. ഭാസുരാംഗന്‍, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ , കേരളാ ഫീഡ് എം.ഡി. ഡോ.ബി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ആര്‍ രാജീവ് സ്വാഗതവും ടി.സജീവ്കുമാര്‍ നന്ദിയും പറഞ്ഞു.