മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി

moonamvazhi
2002 ലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘംനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ ചൊവ്വാഴ്ച രാജ്യസഭ പാസാക്കി. കേന്ദ്ര സഹകരണവകുപ്പ് സഹമന്ത്രി ബി.എല്‍. വര്‍മയാണു ബില്‍ സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. കഴിഞ്ഞാഴ്ച ഈ ഭേദഗതിബില്‍ ലോക്‌സഭ അംഗീകരിച്ചതാണ്. രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഇതു നിയമമാവും.

ബില്ലിലെ നിര്‍ദിഷ്ട വ്യവസ്ഥകള്‍ സഹകരണമേഖലയെ ശക്തിപ്പെടുത്തുമെന്നു രാജ്യസഭയില്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി. അംഗങ്ങള്‍ പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘  സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് ‘  എന്ന ആശയം പൂര്‍ത്തീകരിക്കുന്നതാണു ബില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News