മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് മെയ് 27ന്.

[mbzauthor]

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് മെയ് 27ന് നടത്താൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്ന് മലപ്പുറം ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് അഷ്റഫ് പറഞ്ഞു. ഹൈക്കോടതി, ഒരാഴ്ചയ്ക്കുള്ളിൽ റസല്യൂഷൻ പാസാക്കി തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് മെയ് 27-ന് തെരഞ്ഞെടുപ്പ് നടത്താനും അതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും ജോയിന്റ് രജിസ്ട്രാർ നടപടികൾ തുടങ്ങിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ലയിക്കുന്നതിനുവേണ്ടി രണ്ടുതവണ പൊതുയോഗം നടത്തിയെങ്കിലും ലയന പ്രമേയം പാസാക്കാൻ സാധിച്ചിരുന്നില്ല.

വർഷങ്ങളായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ കഴിയുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സഹകരണ സംഘങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചത്. 131 മെമ്പർമാർ ആണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഉള്ളത്. ഇതിൽ 32 മെമ്പർമാർ ആണ് ഇടതുപക്ഷത്തുള്ളത്. സ്വാഭാവികമായും മുസ്ലിംലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്.

[mbzshare]

Leave a Reply

Your email address will not be published.