മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കദളി ബനാന പുഡ്ഡിംഗ് കേക്കിന്റെ പ്രൊഡക്ട് ലോഞ്ചിങ്

Deepthi Vipin lal

മറ്റത്തൂർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കദളി ബനാന പുഡ്ഡിംഗ് കേക്കിന്റെ പ്രൊഡക്ട് ലോഞ്ചിങ് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സഹകരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പത്മകുമാറിന് നൽകി നിർവഹിച്ചു.

2009 മുതൽ ഗുരുവായൂർ അമ്പലത്തിലേക്ക് ആവശ്യമായ കദളിപ്പഴം തൃശ്ശൂർ ജില്ലയിലെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ അഞ്ഞൂറിൽപരം കുടുംബശ്രീ അംഗങ്ങൾ വഴി കൃഷി ചെയ്യിപ്പിച്ച് സംഭരിച്ച് വിപണനം നടത്തിവരുന്നത് മറ്റത്തൂർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് മൂല്യവർധിത ഉൽപ്പന്നമായ കദളി ബനാന കേക്ക് തയ്യാറാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News