മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും രാജ്യത്തെ ഇല്ലായ്മ ചെയ്യും: ജസ്റ്റിസ് എബ്രഹാം മാത്യു

moonamvazhi

മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും രാജ്യത്തെ ഇല്ലായ്മ ചെയ്യുമെന്നും അത് വിൽക്കുന്നവർ മരണത്തെ വിൽക്കുന്നവരാണെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കും, മണ്ണാർക്കാട് പോലീസും, എക്സൈസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്ക് പ്രസിഡന്റ് അഡ്വ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി. മധുസൂദനൻ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്സെടുത്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. ജയപാലൻ, മണ്ണാർക്കാട് ഡി.വൈ.എസ്.പി വി.എ. കൃഷ്ണദാസ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി. ഉദയൻ പബ്ലിക് പ്രോസിക്യൂട്ടർ പി. വിജയൻ, റൂറൽ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ, പ്രൊഫ. ജോൺ മാത്യു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News