മധ്യപ്രദേശില്‍ സഹകരണ വകുപ്പ് ഗ്രാമങ്ങള്‍ തോറും ബസ്സുകള്‍ ഓടിക്കും
ഗ്രാമീണരുടെ യാത്രാക്ലേശം പരിഹരിക്കാനും തൊഴിലവസരം വര്‍ധിപ്പിക്കാനും ഗ്രാമങ്ങളെ ബന്ധിപ്പിച്ച് സഹകരണ ബസ്സുകള്‍ ഓടിക്കാന്‍ മധ്യപ്രദേശിലെ സഹകരണ വകുപ്പ് നടപടി തുടങ്ങി. ഗ്വാളിയോറിലും മറ്റു നഗരങ്ങളിലും ഇതേപോലെ സഹകരണ ബസ് സര്‍വീസ് തുടങ്ങും. ഇതോടെ, ഗ്രാമീണര്‍ക്ക് നഗരങ്ങളില്‍ കൂടുതല്‍ തൊഴിലവസരം കിട്ടും. കൂടാതെ, ടൂറിസവും മെച്ചപ്പെടും.
ഗ്രാമതലത്തില്‍ സഹകരണ വകുപ്പ് ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. ഇൗ സംഘങ്ങള്‍ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് സഹകരണ ബസ്സുകള്‍ ഓടിക്കും.