മടക്കിമല ബാങ്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി

Deepthi Vipin lal

മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുട്ടില്‍ ,കോട്ടത്തറ ഗ്രാമ പഞ്ചായത്തുകള്‍ക്ക് സംഭാവന നല്‍കി. 50000 രൂപ വീതമാണ് സംഭാവന നല്‍കിയത്. ബാങ്ക് പ്രസിഡന്റ് എം.ഡി. വെങ്കിടസുബ്രഹ്മണ്യന്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടനും , കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെനീഷും തുക കൈമാറി.

ബാങ്ക് വൈസ് പ്രസിഡന്റ് സജീവന്‍ മടക്കിമല , പഞ്ചായത്ത് അംഗം അഷ്റഫ് , ബാങ്ക് ഡയരക്ടര്‍ എം.കെ.ആലി , ബാങ്ക് സെക്രട്ടറി പി. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു. വാക്‌സിന്‍ ചലഞ്ചിലേക്കും ജില്ലാകളക്ടര്‍ക്കും ആദ്യഘട്ടം ഓരോ ലക്ഷം രൂപ വീതവും സംഭാവന നല്‍കാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News