മക്കളെ എന്തു പഠിപ്പിയ്ക്കാം?
– ഡോ. ടി.പി. സേതുമാധവന്‍
( വിദ്യാഭ്യാസ വിദഗ്ധനും ബംഗളൂരുവിലെ
ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി
പ്രൊഫസര്‍)
10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ കഴിയുന്നതോടെ രക്ഷിതാക്കള്‍ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചോര്‍ത്ത് ആശങ്കയിലാകും. അമ്മമാര്‍ക്കാണ് ഇക്കാര്യത്തില്‍ ഏറെ ടെന്‍ഷന്‍. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.
10, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ ഉപരിപഠനത്തിനുവേണ്ടി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ താല്‍പ്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തണം. സ്വന്തം കഴിവും കഴിവുകേടും വിലയിരുത്തണം. ഉപരിപഠനം ഇന്ത്യയിലാണോ വിദേശത്താണോ എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം.
പത്താം ക്ലാസിനുശേഷം പ്ലസ് ടു കോമ്പിനേഷന്‍ തിരഞ്ഞെടുക്കുന്നതു പ്ലസ് ടുവിനു ശേഷം താല്‍പ്പര്യമുള്ള ഉന്നത വിദ്യാഭ്യാസത്തെക്കൂടി കണക്കിലെടുത്തുവേണം. ബിരുദശേഷം സിവില്‍ സര്‍വീസസ് പരീക്ഷയെഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഭിരുചിയ്ക്കനുസരിച്ച് ഹ്യുമാനിറ്റീസ് കോമ്പിനേഷന്‍ എടുക്കാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാന്‍ കോമേഴ്‌സ്, ബിസിനസ് ഗ്രൂപ്പെടുക്കാം. ഡിസൈന്‍, നിയമം, കേന്ദ്ര സര്‍വകലാശാല കോഴ്‌സുകള്‍, മാനേജ്‌മെന്റ് പ്രോഗ്രാം എന്നിവയ്ക്ക് ഏതു പ്ലസ് ടു ഗ്രൂപ്പും മതിയാകും. എഞ്ചിനീയറിംഗില്‍ താല്‍പ്പര്യമില്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സും മെഡിക്കല്‍, കാര്‍ഷിക കോഴ്‌സുകളില്‍ താല്‍പ്പര്യമില്ലെങ്കില്‍ ബയോളജി ഗ്രൂപ്പും ഒഴിവാക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കിയാലുള്ള മാറ്റങ്ങള്‍, പുത്തന്‍ പ്രവണതകള്‍ എന്നിവ വിലയിരുത്തി കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം.
പ്രവേശന
പരീക്ഷ
ഉപരിപഠനത്തിനായി താല്‍പ്പര്യപ്പെടുന്ന കോഴ്‌സുകളുടെ അഡ്മിഷന്‍ അനുസരിച്ചാണു പ്രവേശനപ്പരീക്ഷകള്‍ തിരഞ്ഞെടുക്കേണ്ടത്്. പത്താം ക്ലാസ് കഴിഞ്ഞയുടനെ രക്ഷിതാക്കള്‍ മക്കളെ പ്ലസ് ടുവിനൊപ്പം എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ. (മെയിന്‍), അഡ്വാന്‍സ്ഡ്, നീറ്റ് പരീക്ഷാ കോച്ചിങ്ങിനും വിടാറുണ്ട്. എന്നാല്‍, കോഴ്‌സുകളോട് താല്‍പ്പര്യമില്ലാത്ത കുട്ടികളെ കോച്ചിങ്ങിനു വിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. പ്ലസ് ടുവിനുശേഷം എഞ്ചിനീയറിംഗ് ബിരുദമെടുത്ത് എഞ്ചിനീയറാകാന്‍ താല്‍പ്പര്യമുള്ളവരെ ആ കോഴ്‌സിന്റെ പ്രവേശനപ്പരീക്ഷാ കോച്ചിംഗിനു വിടാം. ഡോക്ടറാകാന്‍ താല്‍പ്പര്യമുള്ളവരെ നീറ്റ് കോച്ചിംഗിനു വിടാം. അല്ലാതെ, പ്രവേശനപ്പരീക്ഷയെ മുന്‍നിര്‍ത്തി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതു ചെരുപ്പിന്റെ അളവിനനുസരിച്ച് പാദം മുറിയ്ക്കുന്നതുപോലെയാണ്.
ഏതു പ്ലസ് ടു ഗ്രൂപ്പെടുത്താലും പഠിയ്ക്കാവുന്ന ഉപരിപഠന മേഖലകളും പ്രവേശനപ്പരീക്ഷകളുമുണ്ട്. രാജ്യത്തെ സര്‍വകലാശാലകളിലെ ബി.എസ്‌സി., ബി.എ., ബി.കോം ബിരുദ പ്രോഗ്രാമുകള്‍, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്‌സുകള്‍, വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം, ഇന്റഗ്രേറ്റഡ് നിയമ പഠന കോഴ്‌സുകളായ ബി.എസ്‌സി. എല്‍.എല്‍.ബി., ബി.എ. എല്‍.എല്‍.ബി., ബി.കോം. എല്‍.എല്‍.ബി. പ്രോഗ്രാമുകള്‍, കേന്ദ്ര സര്‍വകലാശാലാ ബിരുദ കോഴ്‌സുകള്‍, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ഏവിയേഷന്‍ മാനേജ്‌മെന്റ്, കുലിനറി ആര്‍ട്‌സ് തുടങ്ങിയ കോഴ്‌സുകള്‍ എന്നിവ ഇവയില്‍പ്പെടും. ദേശീയ നിയമ സര്‍വകലാശാലകളില്‍ ഇന്റഗ്രേറ്റഡ് നിയമ പഠനത്തിനു ഇഘഅഠ ഉം ഡിസൈന്‍ കോഴ്‌സുകള്‍ക്ക് ഡഇഋഋഉ, ചകഎഠ, ചകഉ പ്രവേശനപ്പരീക്ഷകളുമെഴുതാം. ഹോട്ടല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിനു ഖഋഋ ( ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ), കേന്ദ്ര സര്‍വകലാശാലകളില്‍ ഇഡഇഋഠ പരീക്ഷകള്‍ക്കു തയാറെടുക്കണം. ഡീംഡ് സര്‍വകലാശാലകള്‍ക്ക് അവരുടേതായ പ്രവേശനപ്പരീക്ഷകളുണ്ട്. ഉദാഹരണമായി ഢകഠ, ങമിശുമഹ, ടമേെൃമ, ട്യായശീശെ,െ ഖശിറമഹ ഡിശ്‌ലൃശെ്യേ പ്രവേശനപ്പരീക്ഷകള്‍.
എഞ്ചിനീയറിംഗില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്ലസ് ടു വിനു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സെടുക്കണം. പഠനത്തോടൊപ്പം പ്രവേശനപ്പരീക്ഷയ്ക്കും തയാറെടുക്കാം. ഐ.ഐ.ടി., എന്‍.ഐ.ടി, ഐ.ഐ.ഐ.ടി.കള്‍ എന്നിവിടങ്ങളില്‍ ബി.ടെക് പഠനമാണു ലക്ഷ്യമെങ്കില്‍ പ്ലസ് ടു വിനുശേഷം ഖഋഋ ( മെയിന്‍ ), തുടര്‍ന്ന് ഖഋഋ ( അഡ്വാന്‍സ്ഡ് ) പരീക്ഷകള്‍ എഴുതണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി ( കടടഅഠ ) യില്‍ ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് സ്‌കോറുകള്‍ വേണം. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിയ്ക്കാന്‍ ഗഋഅങ എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷ എഴുതണം.
പ്ലസ് ടു വിനു ശേഷം മെഡിക്കല്‍, ഡെന്റല്‍, കാര്‍ഷിക, വെറ്ററിനറി കോഴ്‌സുകള്‍ പഠിയ്ക്കാന്‍ ബയോളജി ഗ്രൂപ്പെടുത്തവര്‍ക്കു നീറ്റ് (ചഋഋഠ നാഷണല്‍ എലിജിബിലിറ്റി കം- എന്‍ട്രന്‍സ് ടെസ്റ്റ് ) എഴുതണം. നീറ്റിനു പ്ലസ് ടു പഠനത്തോടൊപ്പം രണ്ടു വര്‍ഷം തയാറെടുക്കണം. മൊത്തം 720 മാര്‍ക്കാണ് നീറ്റ് പരീക്ഷയ്ക്കുള്ളത്. 180 ചോദ്യങ്ങളില്‍ 45 വീതം ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയില്‍ നിന്നാണ്. ചിട്ടയോടെ പഠിക്കണം. നീറ്റില്‍ മികച്ച റാങ്ക് നേടിയാല്‍ കുറഞ്ഞ ഫീസില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ഡെന്റല്‍, ആയുര്‍വേദ, സിദ്ധ, യുനാനി, കാര്‍ഷിക, വെറ്ററിനറി, ഹോമിയോ, ഫിഷറീസ് കോളേജുകളില്‍ പഠിയ്ക്കാം.
പ്ലസ് ടുവിനുശേഷം സയന്‍സില്‍ ഉപരിപഠനം നടത്താന്‍ ഐസറുകള്‍ (കടഋഞ), നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ് ഐ.ഐ.ടി.കള്‍ തുടങ്ങി നിരവധി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇവിടുത്തെ അഡ്മിഷനു പ്ലസ് ടു പഠനത്തോടൊപ്പം ഗഢജഥ ( കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ) സ്‌കോളര്‍ഷിപ്പ് നേടാന്‍ ശ്രമിക്കണം. ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയും ജെ.ഇ.ഇ. (അഡ്വാന്‍സ്ഡ്), നീറ്റ് സ്‌കോറുകള്‍ വഴിയും ഇന്റഗ്രേറ്റഡ് എം.എസ്. പ്രോഗ്രാമിലേക്കു ചേരാം.
പ്ലസ് ടുവിനു ശേഷം വിദേശ രാജ്യങ്ങളില്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിനു പഠിയ്ക്കാം. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, യു.കെ., യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഇവയില്‍ മികച്ചതാണ്. അമേരിക്കയില്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഠഛഋഎഘ , മറ്റു രാജ്യങ്ങളില്‍ കഋഘഠട സ്‌കോര്‍ ആവശ്യമാണ്. ഇതോടൊപ്പം ടഅഠ സ്‌കോറും ആവശ്യമാണ്. ഇതിനുള്ള തയാറെടുപ്പ് പ്ലസ് വണ്‍ പഠനത്തോടൊപ്പം നടത്തി, പ്ലസ് ടു ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ പരീക്ഷകളെഴുതി മികച്ച സ്‌കോര്‍ നേടണം. പത്താം ക്ലാസിലെ മാര്‍ക്ക്, പതിനൊന്നാം ക്ലാസിലെ പഠന നിലവാരം, ടെസ്റ്റ് സ്‌കോറുകള്‍ എന്നിവ വിലയിരുത്തിയാണു വിദേശത്ത് അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്‌സിന് അഡ്മിഷന്‍ നല്‍കുന്നത്. പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്കു മുമ്പ് പ്രവേശനം ഉറപ്പിക്കാം.
വിദേശ പഠനത്തില്‍
ശ്രദ്ധിക്കേണ്ടവ
താല്‍പ്പര്യമുള്ള പഠന മേഖല, തുടര്‍പഠന, ഗവേഷണ, തൊഴില്‍ സാധ്യതകള്‍ എന്നിവ വിദേശപഠനത്തില്‍ വിലയിരുത്തണം. ഇതിനനുസൃതമായി താല്‍പ്പര്യമുള്ള രാജ്യം കണ്ടെത്തണം. വിദേശ പഠനം ചെലവേറിയതായതിനാല്‍ രക്ഷിതാവിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തണം. സ്‌കോളര്‍ഷിപ്പ്, അസിസ്റ്റന്റ്ഷിപ്പ്, പാര്‍ടൈം തൊഴില്‍ എന്നിവ ലഭിക്കുന്നതിനുള്ള സാധ്യത ആരായണം. ബാങ്ക് വായ്പയുടെ സാധ്യതകള്‍ പരിശോധിക്കണം. വീട്ടില്‍നിന്നു മാറി വിദേശരാജ്യത്ത് ഒറ്റയ്ക്കു താമസിക്കാനുള്ള പക്വതയുണ്ടോയെന്ന് ആത്മപരിശോധന നടത്തണം.
വിദ്യാര്‍ഥിയുടെ കഴിവുകള്‍ മനസ്സിലാക്കാന്‍ രക്ഷിതാക്കളും ക്ലാസ് ടീച്ചറും വിദ്യാര്‍ഥിയും ഒരുമിച്ച് ആശയവിനിമയം നടത്തുന്നതു നല്ലതാണ്. നിരവധി ഓഫ്‌ലൈന്‍ ടെസ്റ്റുകളുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആപ്റ്റിറ്റിയൂഡ് ടെസ്റ്റെടുക്കാം. നിരവധി സൈക്കോമെട്രിക് / അഭിരുചി / ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകളുണ്ട്. എഡുക്കേഷണല്‍ കൗണ്‍സിലറുടെ ഉപദേശവും തേടാം.
പ്രവേശനപ്പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ചിട്ടയോടെയുള്ള പഠനം ആവശ്യമാണ്. സമയനിഷ്ഠയോടെ ടൈം ടേബിളുണ്ടാക്കി പഠിയ്ക്കണം. കുറഞ്ഞത് ആറു മണിയ്‌ക്കെങ്കിലും എഴുന്നേല്‍ക്കണം. ശ്വസന വ്യായാമമോ യോഗയോ 10-15 മിനിറ്റ് ചെയ്യുന്നതു നല്ലതാണ്. കോച്ചിംഗ് ക്ലാസുകളില്‍ പോകുന്നതില്‍ തെറ്റില്ല. കോച്ചിംഗ് ഓണ്‍ലൈനായാലും മതി. സിലബസനുസരിച്ച് പഠിയ്ക്കണം. പ്ലസ് ടു പാഠഭാഗങ്ങള്‍ നന്നായി പഠിയ്ക്കണം. ബേസിക്ക് ഫൗണ്ടേഷന്‍ ദൃഢപ്പെടുത്തണം. പരമാവധി മാതൃകാ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ടൈം മാനേജ്‌മെന്റില്‍ ശ്രദ്ധിക്കണം. ദിവസേന അര മണിക്കൂര്‍ വീതം ടി.വി. കാണുന്നതും കളിക്കുന്നതും നല്ലതാണ്. സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കണം. പൊതുവിജ്ഞാനം മെച്ചപ്പെടുത്താന്‍ പതിവായി പത്രങ്ങള്‍ വായിച്ച് കുറിപ്പുകള്‍ തയാറാക്കണം. അനാവശ്യ മാനസിക പിരിമുറുക്കം ഒഴിവാക്കണം. രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ ടെന്‍ഷനടിപ്പിയ്ക്കാന്‍ മുതിരരുത്. പരീക്ഷപ്പേടി ഒഴിവാക്കണം. വിജയകഥകള്‍ വായിക്കണം. പഠനത്തിലുടനീളം പോസിറ്റീവ് മനോഭാവം പുലര്‍ത്തണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., സ്റ്റേറ്റ് ബോര്‍ഡ് തുടങ്ങി ഏതു ബോര്‍ഡിലും പ്ലസ് ടു പഠിയ്ക്കാം. പത്താം ക്ലാസിനു ശേഷം അകാരണമായി ബോര്‍ഡ് മാറ്റേണ്ട കാര്യമില്ല.