മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി
സഹകരണ ബാങ്കുകളില്‍ ഏറ്റവും മികച്ച കോവിഡ് റിലീഫ് പാക്കേജ് നടപ്പിലാക്കിയതിന് ബാങ്കിംഗ് ഫ്രോന്റിയര്‍ ദേശീയ അവാര്‍ഡ് മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി.
ഗോവയില്‍ നടന്ന നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ്ങ് സമ്മിറ്റില്‍ വെച്ച് കോ-ഓപ്പറേറ്റീവ് സെക്രട്ടറി ചോക്കാറാം ഗാര്‍ഗില്‍ നിന്ന് ബാങ്ക് പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റര്‍ സെക്രട്ടറി ഹനീഫ പെരിഞ്ചീരി,വൈസ് പ്രസിഡന്റ് പി പി.ഉണ്ണീന്‍ കുട്ടി ഹാജി, അസിസ്റ്റന്റ് സെക്രട്ടറി സി.എച്ച് മുഹമ്മദ് മുസ്തഫ എന്നിവര്‍ ഏറ്റുവാങ്ങിയത്.
കോവിഡ് മഹാമാരിയില്‍ സഹകരണ മേഖലയില്‍ ആദ്യമായി ഐ.സി.എം.ആര്‍ അംഗീകാരത്തോടെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റിങ്ങ് സെന്റര്‍ ബാങ്കിന് കീഴില്‍ തുടങ്ങിയതും ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് ആവശ്യമായ പലിശ രഹിത വായ്പയും, പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ധനസഹായം നല്‍കിയതും പരിഗണിച്ചാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.