മക്കരപ്പറമ്പ് ബാങ്ക് ഓക്‌സിജന്‍ ഉപകരണങ്ങള്‍ നല്‍കി

Deepthi Vipin lal

മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍(സി.ഇ.ഒ) യൂണിറ്റ് മക്കരപ്പറമ്പ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കിന് 75000 രൂപ വില വരുന്ന ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററും ഓക്‌സി മീറ്ററുകളും നല്‍കി.

ബാങ്ക് സെക്രട്ടറിയും സി.ഇ.ഒ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹനീഫ പെരിഞ്ചീരി പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ സി എച്ച് മുഹമ്മദലി,കെ പി സാജിദ് എന്നിവര്‍ക്ക് കൈമാറി. അസി. സെക്രട്ടറി സി.എച്ച്. മുസ്തഫ,സി.ഇ.ഒ. താലൂക്ക് ജനറല്‍ സെക്രട്ടറി ടി. നിയാസ് ബാബു,യൂണിറ്റ് ഭാരവാഹികളായ എന്‍. പി. പ്രിയ, പി. സമീര്‍ ബാവ, വി.എന്‍. ലൈല, മാനേജര്‍മാരായ സി.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News