ബി ദി നമ്പര്‍ വണ്‍ ഫിനാലെ 2023; കേരള ബാങ്ക് ശില്‍പ്പശാല
കേരള ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ബി ദി നമ്പര്‍ വണ്‍ ഫിനാലെ 2023 കാമ്പയിന്റെ ഭാഗമായി കേരള ബാങ്ക് കണ്ണൂര്‍ സിപിസിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജീവനക്കാര്‍ക്കായി ശില്‍പ്പശാല നടത്തി. കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. നൂറ് ദിന കര്‍മ്മ പദ്ധതിയിലെ ജില്ലാതല വിജയികള്‍ക്കുള്ള ഉപഹാരം പ്രസിഡന്റ് വിതരണം ചെയ്തു.
ഡയറക്ടര്‍ കെ ജി വത്സലാകുമാരി അധ്യക്ഷയായി. ചീഫ് ജനറല്‍ മാനേജര്‍ കെ സി സഹദേവന്‍ മുഖ്യ പ്രഭാഷണം നടത്തി. റീജിയണല്‍ ജനറല്‍ മാനേജര്‍ എം പി ഷിബു സ്വാഗതവും സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി പി മനോജു നന്ദിയും പറഞ്ഞു. ബി.പി.സി.സി ഡി.ജി.എം വി രവിന്ദ്രന്‍ ക്ലാസെടുത്തു. ഡെപ്യുട്ടി ജനറല്‍ മാനേജര്‍മാരായ ലീന കക്കരിക്കന്‍, കെ. സുരജ എന്നിവര്‍ സംസാരിച്ചു.