ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം സഹകരണമേഖലയുടെ കടക്കൽ കത്തിവെക്കുന്നതാണെന്നു സഹകരണ മന്ത്രി.

adminmoonam

കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം സഹകരണ മേഖലയുടെ കടക്കൽ കത്തിവെക്കുന്നതാണെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ സഹകാരികൾ യോജിച്ചു പ്രവർത്തിക്കണം. കേന്ദ്ര സർക്കാരിന്റെ നയം തിരുത്താൻ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അതിനായി യോജിച്ച പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നടന്ന 67 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ എന്നിവർ പങ്കെടുത്തു.ബാങ്കിംഗ് നിയന്ത്രണ ബേദഗതി നിയമവിഷയത്തിൽ ഉദ്ഘാടന ചടങ്ങിനുശേഷം സെമിനാർ നടന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ ഡോക്ടർ കെ പി പ്രദീപ് വിഷയമവതരിപ്പിച്ചു. രാവിലെ പതാക ഉയർത്തിയും പ്രതിജ്ഞ ചൊല്ലിയശേഷവുമാണ് ചടങ്ങുകൾ ആരംഭിച്ചത്. വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ പതാക ഉയർത്തലും സഹകരണ പ്രതിജ്ഞയെടുക്കലും നടന്നു. ഉദ്ഘാടനച്ചടങ്ങ് ഓൺലൈനിലൂടെ രണ്ട് ലക്ഷത്തോളം പേർക്ക് കാണാനുള്ള സൗകര്യവും വകുപ്പ് ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News