ബാങ്കിങ് നിയന്ത്രണ നിയമം കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പ്രതിപാദിക്കുകയാണ് മൂന്നാംവഴി കവർ സ്റ്റോറി.

adminmoonam

ഇക്കഴിഞ്ഞ ജൂണിൽ കേന്ദ്രം നടപ്പാക്കിയ ബാങ്കിങ് നിയന്ത്രണ നിയമം കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കും എന്നതാണ് മൂന്നാംവഴി ആഗസ്ത് ലക്കം കവർ സ്റ്റോറി ( ബി.പി. പിള്ള). കാലത്തിനും പുതിയ നിയമങ്ങൾക്കുമനുസരിച്ച് സഹകരണ മേഖലയും മാറേണ്ടി വരും എന്ന അനിവാര്യതയെക്കുറിച്ച് കെ.സിദ്ധാർഥനും എഴുതുന്നു. ഭേദഗതിക്കു പിന്നാലെ പെരുമാറ്റച്ചട്ടവുമായി നബാർഡ് ( സിദ്ധാർഥൻ) , മഹാരാഷ്ട്രയിലെ പഞ്ചസാരമില്ലുകളെ നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങൾ ( ജി.മുരളീധരൻ പിള്ള) , വിനോദയാത്രകൾ സംഘടിപ്പിക്കുന്ന മലബാർ ടൂറിസം സഹകരണ സംഘം ( യു.പി.അബ്ദുൾ മജീദ്), പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ നൽകുന്ന കിഴക്കഞ്ചേരി സഹകരണ ബാങ്ക് ( അനിൽ വള്ളിക്കാട്), വിമാന സർവീസ് തുടങ്ങാനും സഹകരണ മേഖല ശക്തം ( സി.എൻ.വിജയകൃഷ്ണൻ ), ഒരു നൂറ്റാണ്ടിൻ്റെ മഴവിൽ ശോഭ ( ടി.സുരേഷ് ബാബു), കോവിഡ് കാലത്ത് കേരളത്തിൻ്റെ അതിജീവനത്തിന് സഹകരണ സംഘങ്ങൾക്ക് വഹിക്കാൻ പറ്റുന്ന പങ്കിനെക്കുറിച്ചുള്ള പരമ്പരയുടെ രണ്ടാം ഭാഗം ( കൺസ്യൂമർ ഫെഡ് മുൻ എം.ഡി ഡോ.എം.രാമനുണ്ണി) , ജോർദാനിലും ഇറാനിലും കരുത്താർജിക്കുന്ന വനിതാ സഹകരണ സംഘങ്ങൾ ( അഞ്ജു വി.ആർ) എന്നിവയും ഈ ലക്കത്തിൽ വായിക്കാം. കൂടാതെ, കരിയർ ഗൈഡൻസ് ( ഡോ. ടി.പി.സേതുമാധവൻ) , അർഥ വിചാരം (പി.ആർ.പരമേശ്വരൻ), നമുക്കു ചുറ്റും ( മിർ ഗാലിബ്), സ്റ്റുഡൻസ് കോർണർ (ടി.ടി.ഹരികുമാർ), മത്സരത്തിലെ ഇംഗ്ലീഷ് (ചൂര്യയി ചന്ദ്രൻ), സഹകരണ വാർത്തകൾ എന്നീ സ്ഥിരം പംക്തികളും.
ആർട്ട് പേപ്പറിൽ 100 പേജ്.

Leave a Reply

Your email address will not be published.