ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം സർവീസ് സഹകരണ ബാങ്കുകൾക്ക് തിരിച്ചടിയാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.

adminmoonam

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം സംസ്ഥാനത്തെ സർവീസ് സഹകരണ ബാങ്കുകൾക്ക് തിരിച്ചടിയാകുമെന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോ.ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. നിയമത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത് പത്രധർമ്മം അല്ലെന്ന് പ്രസിഡന്റ് ഹനീഫ പെരിഞ്ചേരി പറഞ്ഞു.

നിയമത്തെ ദുർവ്യാഖ്യാനം നടത്തി സാങ്കല്പിക കഥകൾ പ്രചരിപ്പിക്കുന്നത് സഹകരണമേഖലയ്ക്ക് ഗുണകരമാവില്ല. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനും ചെക്ക് കളക്ഷൻ നടത്തുന്നതിനും ആർബിഐയുടെ അനുമതി വേണ്ട. ചെക്ക് ക്ലിയറിങ്ങിന് മുൻപ് അനുമതി ഉണ്ടായിരുന്നില്ല. പ്രാഥമിക വായ്പാ സംഘങ്ങൾ ബി.ആർ ആക്ടിന്റെ പരിധിയിൽ വരുന്നില്ല എന്നും അതുകൊണ്ടുതന്നെ ആർബിഐയുടെ ലൈസൻസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സർവീസ് സഹകരണ ബാങ്കുകൾക്ക് നിലവിലുള്ള രീതിയിൽതന്നെ പ്രവർത്തിക്കുന്നതിന് പുതിയ നിയമം തടസ്സമല്ല. എന്നാൽ ദീർഘകാല വായ്പ നൽകുന്ന ഭൂപണയ ബാങ്കുകൾക്ക് പുതിയനിയമം തിരിച്ചടിയാണ്. തെറ്റിദ്ധാരണാജനകമായ വാർത്തകൾ നൽകുന്നതിൽ നിന്നും ഇത്തരക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.