പ്രാദേശിക വിപണിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അതിലൂടെ തൊഴിലവസരം ലഭ്യമാക്കുന്നതിനുമായിരിക്കണം സഹകരണ മേഖലയുടെ ഊന്നല്‍.

adminmoonam

പ്രാദേശിക വിപണിയുടെ സാധ്യതകളെ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനും അത് വഴി തൊഴിലവസരം ലഭ്യമാക്കുന്നതിനും ആയിരിക്കണം സഹകരണ മേഖല ഊന്നല്‍ നല്കേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം- ലോക്ക്ഡൗണിനു ശേഷം………..ഡോ.എം.രാമനുണ്ണിയുടെലേഖനം-2

നമ്മുടെ സംസ്ഥാനം ദേശീയ തലത്തിലും ആഗോള തലത്തിലും ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ഭൂപ്രേദശമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 2.8 ശതമാനം സംഭാവന ചെയ്യുന്ന നമ്മുടെ സംസ്ഥാനം ഏകോണോമിയുടെ 4.11ശതമാനം പ്രദാനം ചെയ്യുന്നു. ആളോഹരി വരുമാനം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ വസിക്കുന്നവരെക്കാള്‍ കേരളീയര്‍ ഏറെ മുന്‍പന്തിയിലാണ്. വരുമാനത്തിലും സാമ്പത്തിക സ്ഥിതിയിലും 60
ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളത്തിലെ കാര്‍ഷിക മേഖലയുടെ 61.60 ശതമാനം പ്രദേശവും നാണ്യ വിളകള്‍ക്കായാണ്
പ്രയോഗജനപ്പെടുത്തുന്നത്. റബര്‍, കാപ്പി, ചായ, ഏലം എന്നിവ ഉള്‍പ്പെടുന്ന പ്ലാന്‍റാഷന്‍ മേഖല ഉപയോഗപ്പെടുത്തുന്ന സ്ഥലത്തിന്റെ 27.3 ശതമാനം ആണ്. ഭക്ഷ്യ ധാന്യങ്ങളായ അരി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കായി നീക്കി
വെച്ചിരിയ്ക്കുന്നത് കൃഷി ഭൂമി 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇവിടെയാണ് സഹകരണ മേഖലയ്ക്ക് ഇടപെടാന്‍ ഏറെ സാധ്യതകള്‍ ഉള്ളത്. പ്രാദേശിക വിപണിയുടെ സാധ്യതകളെ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനും അത് വഴി തൊഴിലവസരം ലഭ്യമാക്കുന്നതിനും ആയിരിക്കണം സഹകരണ മേഖല ഊന്നല്‍ നല്കേണ്ടത്.

നമ്മുടെ സംസ്ഥാനം പ്രധാനമായും വിദേശ മലയാളികളുടെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സംസ്ഥനത്തിന്റെ ജി.ഡി.പി യുടെ 31.20 ശതമാനത്തോളം വിദേശ മലയാളികള്‍ നാട്ടിലേക്കു അയക്കുന്ന പണമാണ്
ഇത് 72,000 കോടി രൂപയോളം വരുമെന്നാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. 2020-21 വര്‍ഷത്തെ റവന്യൂ വരുമാനവും റവന്യൂ ചെലവും സംബന്ധിച്ച കണക്കുകളില്‍ നിന്നും വരുമാനം 1.15 ലക്ഷം കോടി രൂപയും ചെലവ് 1.44 ലക്ഷം കോടി രൂപയും ആണെന്ന് കണ്ടെത്താന്‍ കഴിയും.വരവില്‍ കവിഞ്ഞ ചെലവ് ചെയ്യേണ്ടി വരുന്ന നമ്മുടെ സംസ്ഥനത്തിന്റെ പൊതു കടം സംസ്ഥനത്തിന്റെ ജി.ഡി.പി യുടെ 30.1 ശതമാനം വരും. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതം കൊണ്ട് കാര്ഷിക മേഖലയുടെ ഉന്നമനത്തിനും അത് വഴി തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കിപ്പിയ്ക്കുന്നതിനു ഏറെ പരിമിതിയുണ്ടെന്ന് കണ്ടെത്താന്‍ കുഴിയും. ഇവിടെയാണ് സഹകരണ ബാങ്കുകള്‍ക്ക് , പ്രത്യേകിച്ച്, പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്ക് ഇടപെടാന്‍ കഴിയുന്നത്.

നമ്മുടെ സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന കാര്‍ഷിക വായ്പയുടെ 62.2 ശതമാനവും വാണിജ്യ ബാങ്കുകളാണ് ലഭ്യമാക്കുന്നത്. ഗ്രാമീണ്‍ ബാങ്കുകള്‍ 15.6 ശതമാനവും, 1644 പ്രാഥമിക സഹകരണ ബാങ്കുകളും, സംസ്ഥാന സഹകരണ ബാങ്കും കൂടി 22.2 ശതമാനവും ലഭ്യമാക്കുന്നു. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയുടെ വികസനത്തിനും, കാര്‍ഷിക വിളകളുടെ മൂല്യ വര്‍ധനവിനും, പ്രാദേശിക വിപണിയുടെ പുനരുജ്ജീവനത്തിനും, തൊഴില്‍ അവസരങ്ങളുടെ വര്‍ധനവിനും ലക്ഷ്യമിട്ട് കൊണ്ടുള്ള കര്‍മ്മ പദ്ധതിയ്ക്കു രൂപം നല്‍കുന്നതിന് സഹകരണ ബാങ്കുകള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News