പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭ പാക്കേജുമായി മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക്.

[mbzauthor]

കോവിഡ് മഹാമാരിയിൽ വിദേശ രാജ്യങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ടും വിസ കാലാവധി കഴിഞ്ഞും മെയ് 7 മുതൽ നാടണയുന്ന പ്രവാസി മലയാളികളെ സഹായിക്കാൻ സ്വയം തൊഴിൽ സംരംഭ വായ്പാ പദ്ധതികൾ നടപ്പിലാക്കാൻ മലപ്പുറം മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തീരുമാനിച്ചു. കാർഷിക-കാർഷികാനുബന്ധ പ്രവർത്തി ഏറ്റെടുക്കുന്ന പ്രവാസികൾക്ക് 3 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി നൽകും. പ്രവാസികളുടെ തൊഴിൽ നൈപുണ്യ മേഖലക്കനുസരിച്ച് അഗ്രികൾച്ചറൽ, ട്രേഡിംഗ്, മാനുഫാക്ച്ചറിംഗ്, സേവന മേഖലകൾ എന്നിവ തരം തിരിച്ച് പ്രൊജക്റ്റിന് വിധേയമായി കാർഷിക പലിശ (7 ശതമാനം ) നിരക്കിൽ 5 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന് ബാങ്ക് വൈസ് പ്രസിഡൻ്റ് പി.പി.ഉണ്ണീൻകുട്ടി ഹാജിയും സെക്രട്ടറി ഹനീഫ പെരിഞ്ചീരിയും അറിയിച്ചു.
വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി പോകാനാഗ്രഹിക്കുന്നവർക്ക് പുതുതായി വിസ ലഭ്യമാക്കാൻ 3 ലക്ഷം രൂപ വരെ വിസവായ്പ നൽകും. ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽ ലളിത വ്യവസ്ഥയിൽ ഈടിൻമേലാണ് വായ്പ നൽകുക. 5 വർഷമാണ് കാലാവധി. വിമാന യാത്ര കൂലി ഇല്ലാതെ വിദേശങ്ങളിൽ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ചാർജ്ജ് 15000 രൂപയും പലിശ രഹിത വായ്പയായി നൽകും. പ്രവാസികൾക്ക് വിദേശത്ത് നിന്ന് നേരിട്ടോ ബന്ധുക്കൾ മുഖേനയോ ബാങ്കിലെ പ്രവാസി ഹെൽപ്പ് ലൈൻ 7025830177 നമ്പറിൽ ബന്ധപ്പെടാം.

[mbzshare]

Leave a Reply

Your email address will not be published.