പ്രളയ മേഖലകളിൽ സഹകരണസംഘങ്ങൾക്ക് ഫണ്ട് ചെലവഴിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

പ്രളയ ബാധിത മേഖലകളിൽ അടിയന്തര സഹായം നൽകാൻ സഹകരണസംഘങ്ങൾക്ക് ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് സഹകരണസംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ ഐ.എ.എസ്. പറഞ്ഞു. സഹകരണ സംഘം ഭരണ സമിതിക്ക് തീരുമാനമെടുത്ത്‌ ചെലവിടാവുന്ന ഫണ്ടുകൾ ആണ് ഉപയോഗിക്കാവുന്നത്. ലാഭവിഹിതത്തിൽ നിന്നുള്ള പൊതുനന്മ ഫണ്ട് ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിക്കാമെന്നും രജിസ്ട്രാർ പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എല്ലാം തന്നെ അതത്  ജില്ലാ കളക്ടർമാർക്ക് ആവശ്യാനുസരണം കൈമാറിയിട്ടുണ്ട്. സഹകരണ സംഘങ്ങളിലെയും സഹകരണ വകുപ്പിലെയും ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പോലുള്ള സംഘങ്ങൾ അവരുടെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കർമ്മ സേനയെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രളയത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News