പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി മടക്കിമല സർവീസ് സഹകരണ ബാങ്ക്.

adminmoonam

വയനാട് മടക്കിമല സർവീസ് സഹകരണ ബാങ്ക് പ്രളയബാധിതർക്ക് കൈത്താങ്ങായി. മുട്ടിൽ, കോട്ടത്തറ വില്ലേജുകളിലെ പ്രളയത്താൽ ദുരിതത്തിലായവരിൽനിന്നും സഹായത്തിനു വേണ്ടി ലഭിച്ച അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ട 30 കുടുംബങ്ങൾക്ക് ബാങ്കിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ധനം വിതരണം ചെയ്തു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ റെൻഡസ്‌വസ്‌ ട്രസ്റ്റ്, സവേര ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും മറ്റ് അഭ്യുദയകാംക്ഷികൾ നൽകിയ തുകയോടൊപ്പം ബാങ്കിന്റെ തുകയും ചേർത്താണ് 30 കുടുംബങ്ങൾക്ക് ബാങ്ക് പ്രസിഡന്റ് എം.ഡി. വെങ്കിടസുബ്രഹ്മണ്യൻ സഹായധനം നൽകിയത്. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് പി.സജീവൻ, ഡയറക്ടർമാരായ കെ. പത്മനാഭൻ, പി.എസ്. മാണി,താഹിറ, ത്രേസ്യാമ്മ, മൂസ വൈശ്യൻ, സി.സി. തങ്കച്ചൻ, എം.കെ.ആലി, ബാങ്ക് സെക്രട്ടറി പി.ശ്രീഹരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News