പ്രകൃതി ദുരന്തം – സഹകരണ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യണം.

adminmoonam

സഹകരണ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചു.ഈ ദിവസങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ സഹകരണ സ്ഥാപനങ്ങൾക്കും അവയുടെ ആസ്തി കൾക്കും എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആയതും, അതോടൊപ്പം കെയർ ഹോം പദ്ധതി മുഖേന നിർമ്മിച്ചു നൽകിയ വീടുകൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശമോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ  എന്ന് പ്രത്യേകമായി പരിശോധിച് ആയതിന്റെ റിപ്പോർട്ടും 24 മണിക്കൂറിനുള്ളിൽ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലേക്ക് നൽകണമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News