പൊതുജന താൽപര്യം ഇല്ലാത്ത പരാതികളിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകേണ്ടതില്ലെന്ന് കമ്മീഷൻ.

adminmoonam

 

സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ പൊതുജന താൽപര്യം ഇല്ലെങ്കിൽ അത്തരം പരാതികളിൽ മറുപടി നൽകേണ്ടതില്ലെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരാവകാശ കമ്മീഷണർ നിർദ്ദേശം നൽകി. മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസന്റ് എം.പോൾ ആണ് ഈ ഉത്തരവിട്ടത്.

സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന രീതിയിൽ പൊതുപ്രവർത്തകരെന്ന വ്യാജേന ചിലർ തുടർച്ചയായി നൽകുന്ന പരാതികൾ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് വിവരാവകാശ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് ഈ നിർദേശം നൽകിയത്. പാലക്കാട് ജില്ലയിലെ പെരുവേമ്പ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും, ചിറ്റൂർ റൂറൽ ക്രെഡിറ്റ് സഹകരണസംഘം സെക്രട്ടറിയും നൽകിയ അപേക്ഷയിലാണ് കമ്മീഷന്റെ ഉത്തരവ്.

സഹകരണ സ്ഥാപനങ്ങൾ സുപ്രീംകോടതി  വിധിപ്രകാരം വിവരാവകാശ നിയമത്തിലെ പരിധിയിൽ പെടുന്നില്ല. എങ്കിലും സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ ഉണ്ടാകുമെന്നതിനാൽ ഈ ഓഫീസിൽ വിവരാവകാശ പ്രകാരം പരാതി നൽകുമ്പോൾ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നൽകാറുണ്ട്. ഈ കാര്യത്തിലാണ് വിവരാവകാശ കമ്മീഷണർ അപേക്ഷകൻ ഉന്നയിക്കുന്നതിൽ പൊതു താല്പര്യം ഉണ്ടോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷം മാത്രമേ മറുപടി നൽകേണ്ടതുള്ളൂ എന്ന് ഉത്തരവിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News