പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘത്തിന്റെ ജൈവ മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കം

moonamvazhi

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം നടപ്പിലാക്കുന്ന ജൈവ മാലിന്യ സംസ്‌കരണ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുക്കപ്പടുന്ന 50പേര്‍ക്ക് പലിശ രഹിത വായ്പ അനുവദിച്ച്, ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ചു പ്രവര്‍ത്തിപ്പിച്ച് കൈമാറുന്നതാണ് പദ്ധതി. ഒരു വീട്ടിലേക്കാവശ്യമായ ബയോഗ്യാസിനും പച്ചക്കറികള്‍ക്കും ചെടികള്‍ക്കും ആവശ്യമായ ജൈവ വളത്തിനും പ്രാപ്തമാകുന്നതാണ് ഫിക്‌സഡ്-പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍.

ബയോഗ്യാസ് പ്ലാന്റ് ആവശ്യകത, നിര്‍മാണം, ഗുണങ്ങള്‍ എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ സര്‍വീസ് പ്രോവൈഡര്‍ സുനില്‍ പട്ടേന നീലേശ്വരം ക്ലാസ്സെടുത്തു. സംഘം പ്രസിഡന്റ് എം.പി. ഇന്ദിര അധ്യക്ഷയായി. സെക്രട്ടറി സി. സുജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. മോനിഷ, അഡ്വ.സി.കെ വിനോദന്‍, രമാദേവി .പി, കെ.കെ. ബാലകൃഷ്ണന്‍, ശാന്ത.വി.എം, ശ്രീകല സി.എം തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News