പെരിങ്ങോം സഹകരണ ബാങ്കിന്റെ നവീകരിച്ച ശാഖ പ്രവര്‍ത്തനം തുടങ്ങി
പെരിങ്ങോം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച അരവഞ്ചാല്‍ ശാഖ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണിക്കൃഷ്ണന്‍ കമ്പ്യൂട്ടര്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രര്‍( പ്ലാനിംഗ്) എം.കെ. സൈബുന്നീസ സ്‌ട്രോങ്ങ് റൂമും അസിസ്റ്റന്റ് രജിസ്ട്രര്‍ അജിത എടക്കാടന്‍ ലോക്കറും ഉദ്ഘാടനം ചെയ്തു. മുന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സി. സത്യപാലന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് കെ. കണ്ണന്‍ സ്വാഗതവും സെക്രട്ടറി ഗീത.കെ. ആര്‍ നന്ദിയും പറഞ്ഞു.