പി.എഫ് – ഒന്നര ലക്ഷം വരെയുള്ള പലിശരഹിത വായ്പ സ്ഥാപന മേധാവിക്ക് അനുവദിക്കാം.
സംസ്ഥാന ജീവനക്കാരുടെ ജനറൽ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ മേലുള്ള പലിശരഹിതവായ്പക് ഇനി സ്ഥാപന മേധാവിക്ക് അനുമതി നൽകാൻ ഉത്തരവായി.എന്നാൽ 1.5 ലക്ഷം വരെയുള്ള തുകയ്ക്കു മാത്രമേ സ്ഥാപന മേധാവിക്ക് അംഗീകാരം നൽകാൻ സാധിക്കൂ. ജനറൽ പ്രോവിഡന്റ് ഫണ്ട് (കേരള) നിയമത്തിൽ ആവശ്യമായ ഭേദഗതിവരുത്തി ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ തുകയുടെ വലിപ്പമനുസരിച്ച് സംസ്ഥാനതലത്തിലുള്ള മേലുദ്യോഗസ്ഥന് വരെ അപേക്ഷ സമർപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇത് മൂലം വായ്പ ലഭിക്കാൻ ആറുമാസത്തിലധികം കാലതാമസം നേരിടുന്നതായി ജീവനക്കാർക്ക് പരാതിയുണ്ടായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ജീവനക്കാർ ഉപയോഗിക്കുന്ന പി.എഫ് വായ്പ 36 തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യമുണ്ട്. പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്കാണ് പലിശരഹിത വായ്പ അനുവദിക്കുന്നത്. ആകെ നിക്ഷേപത്തിന്റെ 75 ശതമാനം വായ്പ അനുവദിക്കും.