പി. അബ്ദുൽ ഹമീദ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ
കേരള ബാങ്ക് ഡയറക്ടറായി പി. അബ്ദുൾ ഹമീദ് യെതെരഞ്ഞെടുത്തു. ഇതാദ്യമായാണ് യുഡിഎഫ് കേരള ബാങ്കിൽ ഡയറക്ടറാകുന്നത്. പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റായ അബ്ദുൾ ഹമീദ് മാസ്റ്റർ തിരുവനന്തപുരത്ത് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.
കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് പി. അബ്ദുൾ ഹമീദ് എം.എൽ.എയെ മുസ്ലിം ലീഗ് നാമനിർദ്ദേശം ചെയ്തു. തുടർന്നാണ് ഡയറക്ടറായത്. ഇത് മുമ്പ് മലപ്പുറം ജില്ലയിൽ നിന്ന് കേരള ബാങ്കിൽ ഡയറക്ടർമാരുണ്ടായിരുന്നില്ല.